തലസ്ഥാനത്ത് സ്ത്രീകള്‍ക്കായി പൊതുമരാമത്ത് വകുപ്പ് പുതിയ വിശ്രമ മന്ദിരം നിര്‍മിക്കും. തൈക്കാട് റെസ്റ്റ്ഹൗസ് കോമ്പൗണ്ടിലാണ് സ്ത്രീകള്‍ക്ക് മാത്രമായി വിശ്രമ മന്ദിരം നിര്‍മ്മിക്കുന്നത്. ഇതിനായി 2.25 കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി.
സംസ്ഥാനത്തെ റെസ്റ്റ്ഹൗസുകള്‍ പീപ്പിള്‍സ് റെസ്റ്റ്ഹൗസ് ആക്കുന്നതിന്റെ ഭാഗമായി വനിതാ റെസ്റ്റ്ഹൗസുകള്‍ നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആദ്യ വനിതാ റസ്റ്റ്ഹൗസ് തലസ്ഥാനത്ത് നിര്‍മ്മിക്കുന്നത്. സ്ത്രീകള്‍ക്ക് ഇത് ഏറെ ഗുണകരമായി മാറും. 2025-ല്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.