Sunday, November 24, 2024

ഡ്രോൺ ആക്രമണത്തിന് ഇരയായി കീവിലെ കത്തീഡ്രൽ ദൈവാലയം

കീവിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിന്റെ ആഘാതം നഗരത്തിലെ പ്രധാന കത്തോലിക്കാ കത്തീഡ്രലിന് കാര്യമായ കേടുപാടുകൾ വരുത്തിയാതായി വെളിപ്പെടുത്തൽ. ഉക്രേനിയൻ ഗ്രീക്ക് കാത്തലിക് ചർച്ചിന്റെ വെബ്‌സൈറ്റിലാണ് ഈ വിവരം നൽകിയിരിക്കുന്നത്.

ശനിയാഴ്ച രാവിലെ നടത്തിയ ആക്രമണത്തിൽ റഷ്യ 75 ഡ്രോണുകൾ ഉക്രൈനു മുകളിലൂടെ വിക്ഷേപിച്ചു. അവയിൽ 60 -ലധികവും കീവിനു മുകളിലൂടെയാണ് വർഷിച്ചത്. 21 മാസത്തെ അധിനിവേശത്തിൽ ഉക്രേനിയൻ വ്യോമസേന ഈ ആക്രമണത്തിൽ റെക്കോർഡ് നമ്പർ ഡ്രോണുകളാണ് വർഷിച്ചത്. ഒന്നൊഴികെ മറ്റെല്ലാം വ്യോമപ്രതിരോധത്തിൽ നശിച്ചു. ആക്രമണത്തിൽ 11 വയസ്സുള്ള കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്കേറ്റു.

ഒരു ഡ്രോൺ വെടിവച്ച് വീഴ്ത്തിയതിനുശേഷമുണ്ടായ സ്ഫോടനത്തിന്റെ പ്രകമ്പനംമൂലമാണ് കത്തീഡ്രലിന് കേടുപാടുകൾ സംഭവിച്ചത്. ഉക്രേനിയൻ ഗ്രീക്ക് കാത്തലിക് ചർച്ചിന്റെ വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, “ആഘാതതരംഗം കത്തീഡ്രലിലെ വാതിലുകൾക്ക് കേടുപാടുകൾ വരുത്തുകയും ജനാലകൾ തകരുന്നതിനു കാരണമാവുകയും ചെയ്തു. പള്ളിക്കു സമീപമുള്ള ഒരു ഉയർന്ന കെട്ടിടത്തിന് വലിയനാശം സംഭവിച്ചു.”

Latest News