യുഎന്‍ കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന് ദുബായില്‍ തുടക്കമാവും. ഇന്ന് മുതല്‍ ഡിസംബര്‍ 12 വരെ നടക്കുന്ന സമ്മേളനത്തില്‍ ലോകം അനുഭവിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി ചെറുക്കാനുള്ള ചര്‍ച്ചകള്‍ നടക്കും. വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍, പ്രസിഡന്റുമാര്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി 70,000 ഓളം ആളുകള്‍ വരും ദിവസങ്ങളില്‍ ദുബായിലെത്തും.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി ദുബായിലെത്തും. ഉച്ചകോടിയില്‍ പങ്കെടുത്ത് നാളെയാണ് അദ്ദേഹം ഇന്ത്യയിലേക്ക് തിരിക്കുക. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി, ഖത്തര്‍ അമീര്‍ തുടങ്ങി നിരവധി നേതാക്കള്‍ ആദ്യ ദിവസങ്ങളില്‍ പങ്കെടുക്കും.