പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും. 19 ബില്ലുകളാണ് ഈ സഭാ കാലയളവില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരുന്നത്. ടിഎംസി എംപി മഹുവ മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ലോക്സഭ പരിഗണിച്ചേക്കും.
പാര്‍ലമെന്റിന്റെ സുഖമമായ നടത്തിപ്പിന് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചെങ്കിലും മഹുവ മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടക്കം പ്രതിപക്ഷം പ്രതിഷേധിക്കും. ജാതിസെന്‍സ്, വിലക്കയറ്റം, ഇസ്രയേല്‍ – പാലസ്തീന് വിഷയം എന്നീ വിഷയങ്ങളും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.
എല്ലാ വിഷയങ്ങളിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് സര്‍ക്കാര്‍ നിലപാട്. നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പാര്‍ലമെന്റില്‍ പ്രതിഫലിക്കും. ബിജെപിക്ക് ശക്തിപകരുന്നതാണ് നിലവിലെ തിരഞ്ഞെടുപ്പ് ഫലം. ഈ മാസം 22 വരെയാണ് ശൈത്യകാല സമ്മേളനം നടക്കുക.