ചൈനയുടെ നിയന്ത്രണത്തിലുള്ള നൂറിലധികം വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇന്ത്യക്കാരെ ലക്ഷ്യമിട്ട് നിക്ഷേപ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. സൈറ്റുകള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.
രാജ്യത്തിന്‍റെ സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ 250 ഓളം ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അടുത്തിടെ സാമ്പത്തിക തട്ടിപ്പുകള്‍ രാജ്യത്ത് രൂക്ഷമയതോടെയാണ് ഇത്തരത്തിലുള്ള വെബ്സൈറ്റുകള്‍ബ്ലോക്ക് ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്നാണ് നൂറിലധികം സൈറ്റുകള്‍ രാജ്യത്ത് നിരോധിക്കുന്നത്.
സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന നിരോധിച്ചവയില്‍ 138 ബെറ്റിംഗ് ആപ്പുകളും 93 വായ്പ ആപ്പുകളും ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ അധികാരികള്‍ പറയുന്നതനുസരിച്ച്, ഈ ആപ്പുകള്‍ സെന്‍സിറ്റീവ് ഉപയോക്തൃ ഡാറ്റ ശേഖരിക്കുകയും പ്രധാനപ്പെട്ട അനുമതികള്‍ നമ്മളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. ചൈനയിലെ സെര്‍വറുകള്‍ ഏറ്റെടുക്കുന്ന ഈ ഡാറ്റ തെറ്റായി ഉപയോഗിക്കുന്നുവെന്നായിരുന്നു ആരോപണം. ചൈന നടത്തുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ഇന്ത്യ ആംരഭിച്ച ഏറ്റവും പുതിയ നടപടിയാണിത്.