Sunday, November 24, 2024

‘ഫുട്ബോൾ മിശിഹാ ലയണൽ മെസ്സി കളിക്കളത്തില്‍ തുടരണം’: ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ

അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍താരം ലയണൽ മെസ്സി 2026ലെ ലോകകപ്പ് കളിക്കണമെന്ന പ്രസ്താവനയുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ. ഖത്തറിൽ ലോകകിരീടം നേടിയതോടെ കരിയറിന്റെ പൂർണതയിലാണ് ഫുട്ബോൾ മിശിഹാ. എങ്കിലും കളിക്കളത്തില്‍ തുടരാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നതായി അദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.

“ലയണൽ മെസ്സി 2026ലെ ലോകകപ്പ് കളിക്കണം, അതിനുശേഷം 2030ലും ലോകകപ്പ് കളിക്കണം, 2034ലെ ലോകകപ്പിനും ലയണൽ മെസ്സി ഉണ്ടാകണം. അതാണ് ഞങ്ങളുടെ ആഗ്രഹം”. ഇൻഫന്റീനോ വ്യക്തമാക്കി.

അതേസമയം, ഖത്തർ ലോകകപ്പ് മെസ്സിയുടെ കരിയറിലെ അവസാന ലോകകപ്പെന്നാണ് കരുതുന്നത്. ടൂർണമെന്റിൽ മികച്ച താരത്തിനുള്ള ​ഗോൾഡൻ ബോൾ പുരസ്കാരവും മെസ്സിക്കായിരുന്നു. 36 വയസ് പിന്നിട്ടു എങ്കിലും താരം ഇതുവരെയും വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. ഇൻഫന്റീനോ പറഞ്ഞത് അനുസരിച്ച് 2034ൽ മെസ്സി കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ അദ്ദേഹത്തിനു പ്രായം 47ൽ എത്തും.

 

Latest News