കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ തന്റെ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന്. മഹാമാരി ഉണ്ടാക്കിയ വേദനകള്‍ക്കും നഷ്ടത്തിനും കഷ്ടപ്പാടുകള്‍ക്കും മാപ്പുചോദിക്കുന്നതായും പാര്‍ലമെന്റ് നിയോഗിച്ച അന്വേഷണസമിതിക്ക് മുമ്പാകെ തെളിവു നല്‍കവെ അദ്ദേഹം പറഞ്ഞു.
വൈറസിനെപ്പറ്റി കൃത്യമായി മനസ്സിലാക്കാതെ തീരുമാനങ്ങള്‍ തിടുക്കത്തില്‍ എടുക്കേണ്ടി വന്നു. 2,30,000 പേര് കോവിഡ് മൂലം രാജ്യത്ത് മരിച്ചെന്ന് ബാരിസ്റ്റര്‍ ഹ്യൂഗോ കീത്ത് ബോറിസിനെ ഓര്‍മിപ്പിച്ചു. ‘മരിച്ചവര്‍ക്ക് നിങ്ങളുടെ ക്ഷമാപണം കേള്ക്കാനാകില്ലെ’ന്ന് പോസ്റ്റര്‍ ഉയര്‍ത്തി ഒരാള്‍ പ്രതിഷേധിച്ചു. കോവിഡ് കാലത്ത് ട്രഷറി ചാന്‍സലറായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും സമിതിയ്ക്ക് മുന്നില്‍ ഹാജരാകണം.