Sunday, November 24, 2024

ജനങ്ങള്‍ക്കിടയില്‍ സ്ത്രീധന വിഷയത്തില്‍ കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യം; ആരിഫ് മുഹമ്മദ് ഖാന്‍

ജനങ്ങള്‍ക്കിടയില്‍ സ്ത്രീധന വിഷയത്തില്‍ കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി പറഞ്ഞതുപോലെ പെണ്‍കുട്ടികള്‍ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീധനം ഒരു ക്രൂരമായ നടപടിയാണ്. നിയമങ്ങള്‍ ഇല്ലാത്തതല്ല പ്രശ്‌നം. നിയമങ്ങള്‍ മാത്രമല്ല ഇത്തരം വിഷയങ്ങള്‍ക്കുള്ള പരിഹാരം. ജനങ്ങളെ ബോധവല്‍ക്കരിക്കണം. വിഷയത്തില്‍ പോലീസ് കേസെടുക്കാന്‍ വൈകിയെങ്കില്‍ അത് പരിശോധിക്കണം. പോലീസിനോട് റിപ്പോര്‍ട്ട് തേടും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

Latest News