Monday, November 25, 2024

എഐ ചിത്രങ്ങള്‍ നിര്‍മ്മിക്കാനാകുന്ന ഇമാജിന്‍ പ്ലാറ്റ്ഫോമുമായി മെറ്റ

ഇമാജിന്‍ എന്ന പേരില്‍ എഐ അധിഷ്ഠിത ഇമേജ് ജനറേറ്റര്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ച് മെറ്റ. പ്രാദേശിക ഭാഷകളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി എഐ മുഖേന ചിത്രങ്ങള്‍ നിര്‍മ്മിക്കാനാകുന്ന പ്ലാറ്റ്ഫോമാണിത്. ഡാല്‍.ഇ, ലിയനാര്‍ഡോ എഐ, മിഡ്ജേണി എന്നീ പ്ലാറ്റ്ഫോമുകള്‍ക്ക് സമാനമാണ് മെറ്റ അവതരിപ്പിച്ച പുതിയ പ്ലാറ്റഫോമും.

ഈ കഴിഞ്ഞ നവംബറില്‍ നടന്ന കണക്ട് ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് മെറ്റ ഇമേജ് ജനറേറ്റര്‍ പ്രദര്‍ശിപ്പിച്ചത്. മുമ്പ് മെറ്റയുടെ എഐ ചാറ്റ്ബോട്ടിനൊപ്പം തന്നെ ലഭ്യമായിരുന്ന ഈ ടൂള്‍ ഇപ്പോള്‍ പ്രത്യേക പ്ലാറ്റ്ഫോമായി രൂപകല്‍പ്പന ചെയ്തിരിക്കുകയാണ്.

മെറ്റയുടെ എമു ഇമേജ് ജനറേഷന്‍ മോഡല്‍ ഉപയോഗിച്ചാണ് ഇമാജിന്‍ വിത്ത് മെറ്റയുടെ പ്രവര്‍ത്തനം. നിലവില്‍ യുഎസിലെ ഉപയോക്താക്കള്‍ക്ക് ഈ സേവനം സൗജന്യമായി ലഭിക്കും. imagine.meta.com യുആര്‍എല്‍ സന്ദര്‍ശിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് സേവനം ലഭിക്കും. ഈ ടൂള്‍ മുഖേന നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്ക് താഴെയായി എഐ നിര്‍മിതമാണെന്ന് വ്യക്തമാക്കുന്ന വാട്ടര്‍മാര്‍ക്കും ഉള്‍പ്പെടുത്തും.

 

Latest News