ഗാസയില്‍ സൈനിക നടപടി അവസാനിപ്പിക്കുന്നതിനു ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയം പരാജയപ്പെട്ടു. യു.എന്നിന്‍റെ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളും ബഹുഭൂരിപക്ഷം രാജ്യങ്ങളും പിന്തുണച്ച പ്രമേയത്തെ യു. എസ് വീറ്റോ ചെയ്തതോടെയാണ് പരാജയപ്പെട്ടത്. സൈനിക നടപടി അവസാനിപ്പിക്കുന്നത് ഹമാസിന്‍റെ ഭീകരത തുടരാന്‍ അനുവദിക്കുന്നതിനു തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യു. എസിന്‍റെ നീക്കം.
മൂന്നു മാസം നീണ്ട സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സാണ്(യുഎഇ) ഹ്രസ്വമായ കരട് പ്രമേയം മുന്നോട്ടുവെച്ചത്. ഇതിന് അനുകൂലമായി പതിമൂന്ന് അംഗങ്ങള്‍ വോട്ട് ചെയ്യുകയും ചെയ്തു. പിന്നാലെയാണ് ഭീകരതക്ക് വളരാനുള്ള അവസരമാണ് വെടിനിര്‍ത്തല്‍ വരുത്തിവയ്ക്കുക എന്ന് അഭിപ്രായപ്പെട്ട് വീറ്റോ യു. എസ് ചെയ്തത്.
“ഗാസയില്‍ സൈനിക നടപടി നിര്‍ത്തുന്നത് അടുത്ത യുദ്ധത്തിനുള്ള വിത്ത് പാകാന്‍ അനുവദിക്കും. എന്നാല്‍, ഇസ്രായേലികള്‍ക്കും പലസ്തീനിക്കും സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാന്‍ കഴിയുന്ന സുസ്ഥിരമായ സമാധാനത്തെ അമേരിക്ക ശക്തമായി പിന്തുണയ്ക്കുന്നു.’ ഐക്യരാഷ്ട്രസഭയിലെ യുഎസ് ഡെപ്യൂട്ടി അംബാസഡര്‍ റോബര്‍ട്ട് വുഡ് പറഞ്ഞു. ഇസ്രായേലിലെ ഹമാസ് ആക്രമണങ്ങളെ അപലപിക്കുന്നതിലും ഇസ്രയേലിന്റെ ‘സ്വയം പ്രതിരോധിക്കാനുള്ള അവകാശം’ അംഗീകരിക്കുന്നതിലും ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, പ്രമേയം വീറ്റോ ചെയ്യാനുള്ള യുഎസിന്റെ തീരുമാനത്തെ പലസ്തീന്‍ സംഘടനയായ ഹമാസ് അപലപിച്ചു. വാഷിംഗ്ടണിന്റെ നീക്കം ‘അസാന്മാര്‍ഗികവും മനുഷ്യത്വരഹിതവുമാണെന്ന്’ ഹമാസ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.