ഇന്തോനേഷ്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസാ രഹിത പ്രവേശനത്തിനു അനുമതി നല്‍കാന്‍ ഭരണകൂടം ഒരുങ്ങുന്നു. രാജ്യത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് ഇന്തോനേഷ്യന്‍ ഭരണകൂടത്തിന്‍റെ പുതിയ നീക്കം. ഒരു മാസത്തിനകം ഈ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്ന് ഇന്തോനേഷ്യന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു.
തായ്ലാന്‍ഡ്, ശ്രീലങ്ക, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് ഇന്തോനേഷ്യയും വിസാ രഹിത പ്രവേശനത്തിനം അനുവദിക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യയുള്‍പ്പടെ 20 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസാ നടപടികള്‍ ഒഴിവാക്കിയിരിക്കുന്നത്. യുഎസ്, ചൈന, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയും ഇവയില്‍ ഉള്‍പ്പെടും.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 16 ദശലക്ഷത്തിലധികം വിദേശ വിനോദസഞ്ചാരികള്‍ 2019ല്‍ കോവിഡിന് മുമ്പ് ഇന്തോനേഷ്യയില്‍ എത്തിയിരുന്നു.അതേസമയം ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ഒരു കോടിയോളം വിദേശ വിനോദ സഞ്ചാരികള്‍ രാജ്യത്തെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഏകദേശം 124 ശതമാനം വര്‍ധനയുണ്ടായി. അടുത്തിടെ മുസ്ലീം ഭൂരിപക്ഷ രാജ്യമായ മലേഷ്യയും ചൈനീസ്, ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യയുടെ ഈ തീരുമാനം.