Monday, November 25, 2024

മെക്സിക്കോയിലെ കത്തീഡ്രലിൽ കത്തിയുമായി കടന്ന ആളെ അറസ്റ്റ് ചെയ്തു

മെക്‌സിക്കോയിലെ മെട്രോപൊളിറ്റൻ കത്തീഡ്രലിൽ കത്തിയുമായി പ്രവേശിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മെക്‌സിക്കോ സിറ്റിയിലെ സെക്രട്ടേറിയറ്റ് ഓഫ് സിറ്റിസൺ സെക്യൂരിറ്റി (എസ്‌എസ്‌സി) യിലെ പോലീസ് ഏജന്റുമാർ ആണ് അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനത്തിലെ കുർബാനയ്ക്കിടെ എത്തിയ ആളെ അറസ്റ്റ് ചെയ്തത്. കമ്പിൽ കെട്ടിയ നിലയിൽ ആയിരുന്നു അയാളിൽ നിന്നും കത്തി കണ്ടെടുത്തത്.

ഉച്ചയ്ക്ക് 1.08നാണ് സംഭവം നടന്നത്. ആയുധവുമായി ദേവാലയത്തിൽ പ്രവേശിച്ച ആളെ കൃത്യ സമയത്ത് കണ്ടെത്തി തടഞ്ഞു വച്ചതായി സെക്രട്ടേറിയറ്റ് ഓഫ് സിറ്റിസണ്ണിന്റെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ വ്യക്തി ആയുധവുമായി ദേവാലയത്തിൽ പ്രവേശിച്ചത് മയക്കുമരുന്നുകളുടെ സ്വാധീനത്തിലായിരുന്നില്ല എന്നും പ്രത്യക്ഷത്തിൽ മനസികരോഗമുള്ളതായി കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല എന്നും കത്തീഡ്രലിന്റെ പബ്ലിക് റിലേഷൻസിന്റെ ചുമതലയുള്ള ആൽഫ്രെഡോ മാർട്ടിനെസ് വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും ആരെയെങ്കിലും അയാൾ ലക്ഷ്യവച്ചിരുന്നോ എന്ന് അറിയേണ്ടതുണ്ട് എന്നും ആൽഫ്രെഡോ മാർട്ടിനെസ് പറഞ്ഞു. “നമ്മുടെ നഗരത്തിലും നമ്മുടെ രാജ്യത്തും സമാധാനത്തിനായി അവരുടെ പ്രാർത്ഥനകൾ ഉയർത്താൻ ആഹ്വാനം ചെയ്തു, അങ്ങനെ സഭയിലെ അംഗങ്ങൾക്കെതിരായ അക്രമാസക്തമായ നടപടികൾ അവസാനിക്കും” മെക്സിക്കൻ അതിരൂപതയിലെ ബിഷപ്പ് വിശ്വാസികളോട് ആഹ്വാനം ചെയ്തു.

Latest News