Tuesday, November 26, 2024

പശ്ചിമേഷ്യന്‍ സംഘര്‍ഷം: പലസ്തീന്‍ നേതാവുമായിമായി ഇന്ത്യ ചര്‍ച്ച നടത്തി

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ പലസ്തീന്‍ നേതാവുമായി ഇന്ത്യ ചര്‍ച്ച നടത്തി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യേയും തമ്മില്‍ ശനിയാഴ്ചയായിരുന്നു ചര്‍ച്ച. ടെലിഫോണ്‍ ചര്‍ച്ചയില്‍ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സ്ഥിതിയെക്കുറിച്ച് സംസാരിച്ച മുഹമ്മദ് ഷതയ്യ്, യുദ്ധത്തിൽ ആശങ്ക പ്രകടിപ്പിച്ചതായാണ് വിവരം.

“ശനിയാഴ്ച വൈകുന്നേരം പാലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യുമായി സംസാരിച്ചു. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സ്ഥിതിയെക്കുറിച്ച് അദ്ദേഹം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. പാലസ്തീനെ സംബന്ധിച്ച ഇന്ത്യയുടെ ദീർഘകാല നിലപാട് ഞാൻ ആവർത്തിച്ചു. നല്ല ബന്ധം തുടരാൻ സമ്മതിച്ചു”- പാലസ്തീൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം എസ്.ജയശങ്കർ എക്സിൽ കുറിച്ചു. ചര്‍ച്ചയില്‍ ഇന്ത്യയുടെ ദീർഘകാല നിലപാട് ആവർത്തിച്ചതായി മന്ത്രി പറഞ്ഞു. ഇന്ത്യ-പാലസ്തീൻ ബന്ധം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുമെന്നും ഇരു നേതാക്കളും ഉറപ്പ് നൽകി.

ഹമാസ്-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് ഉണ്ടാകുന്ന സുരക്ഷാ സ്ഥിതി വഷളാകുന്നതിൽ ഇന്ത്യ ആശങ്കാകുലരാണെന്ന് മന്ത്രി ജയശങ്കർ പാർലമെന്റിൽ പറഞ്ഞതിന് തൊട്ടുപിന്നാലെയാണിത്. “തകർന്നുകൊണ്ടിരിക്കുന്ന സുരക്ഷാ സ്ഥിതിഗതികളിൽ ഞങ്ങൾ ആശങ്കാകുലരാണ്, സംയമനം, തീവ്രത കുറയ്ക്കുക, സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിന് ഊന്നൽ നൽകിയിട്ടുണ്ട്,” ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു.

 

Latest News