ഇസ്രയേലിന് ആയുധം വില്‍പ്പന നടത്താന്‍ കോണ്‍ഗ്രസിനെ മറികടന്ന് അനുമതി നല്കി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. 10.6 കോടി ഡോളറിന്റെ (ഏകദേശം 8843.6 കോടി രൂപ) 13,000 റൗണ്ട് ടാങ്ക് വെടിമരുന്ന് നല്‍കാനാണ് തീരുമാനമെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിലെ അടിയന്തര വ്യവസ്ഥ പ്രയോഗിച്ചാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നീക്കം. വിഷയം കോണ്‍ഗ്രസിന്റെ പരിഗണനയിലിരിക്കെയാണ് വില്‍പ്പനയ്ക്ക് തീരുമാനിച്ചെന്ന് വെള്ളിയാഴ്ച സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചത്.
അടിയന്തര വില്‍പ്പന ആവശ്യമായ സാഹചര്യമാണുള്ളതെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വെള്ളിയാഴ്ച കോണ്‍ഗ്രസിനെ അറിയിച്ചതായി പ്രതിരോധവകുപ്പും സ്ഥിരീകരിച്ചു.