സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കല്‍, വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കല്‍ എന്നീ നിര്‍ദേശങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിസഭയും. അങ്ങനെ ചെയ്താല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിസഭയുടെയും നിലപാട്.
സുപ്രീം കോടതി വിധിന്യായങ്ങള്‍ക്കും വിരുദ്ധമാകുമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് വിയോജിപ്പെന്നാണ് ഉന്നതവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. കൊളോണിയല്‍ ക്രിമിനല്‍ നിയമങ്ങള്‍ക്കു പകരമായി ക്രിമിനല്‍ നിയമ ഭേദഗതി ബില്ലുകള്‍ അവതരിപ്പിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അനുമതി നല്‍കിക്കൊണ്ടാണ് കേന്ദ്രമന്ത്രിസഭ വിയോജിപ്പ് രേഖപ്പെടുത്തിയത്.
വിവാഹേതര ലൈംഗികബന്ധം, സ്വവര്‍ഗ ലൈംഗികത എന്നിവ ക്രിമിനല്‍ കുറ്റമാക്കിയാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അത് സുപ്രീംകോടതിക്കും അതിന്റെ വിധിന്യായങ്ങള്‍ക്കും വിരുദ്ധമാണ് എന്നുമാണ് നിലപാടെന്ന കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഭാരതീയ ന്യായ് സന്‍ഹിത ബില്‍ 2023ല്‍ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കണമെന്നാണ് സമിതി നിര്‍ദേശം നല്‍കിയത്. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കി 2018ലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹ ബന്ധം പവിത്രമായി കണക്കാക്കപ്പെടുന്നുവെന്നും ഇന്ത്യന്‍ സമൂഹത്തില്‍ അതു സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ലിംഗഭേദം പാലിക്കേണ്ടതുണ്ടെന്നുമാണ് പാര്‍ലമെന്ററി കമ്മിറ്റിയുടെ അഭിപ്രായം. ഈ അഭിപ്രായത്തിന്റെ ചുവടുപിടിച്ചാണ് വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കല്‍, സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കല്‍ എന്നീ നിര്‍ദേശങ്ങള്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഈ ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിയും മന്ത്രിസഭയും അറിയിക്കുകയായിരുന്നു.