ചെങ്കടലിലൂടെ നീങ്ങിയ എണ്ണക്കപ്പലിനുനേരെ ഹൂതി ഭീകരര്‍ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. രണ്ട് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതത്. യെമനിലെ ഹൂതി ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എണ്ണക്കപ്പലിനു തീപിടിച്ചതായും നാശനഷ്ടങ്ങളുണ്ടായതായും ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച അറിയിച്ചു.
സസ്യ-ജൈവ എണ്ണയുമായി മലേഷ്യയില്‍നിന്നും ഇറ്റലിയിലെ വെനീസിലേക്ക് ചെങ്കടല്‍മാര്‍ഗം പുറപ്പെട്ട ‘സ്‌ട്രിൻഡ’ എന്ന ടാങ്കറിനുനേരെ ഹൂതികള്‍ ആക്രമണം നടത്തുകയായിരുന്നു. ബാബ് അൽ-മന്ദാബ് കടലിടുക്കിന് 60 നോട്ടിക്കൽ മൈൽ (111 കിലോമീറ്റർ) അകലെ നിന്നായിരുന്നു ആക്രമണം. ഹൂതികളുടെ കപ്പല്‍വേധ ക്രൂയിസ് മിസൈല്‍ ആക്രമണം കപ്പലില്‍ പതിച്ചതിനുപിന്നാലെ തീപിടുത്തമുണ്ടായെങ്കിലും ആള്‍നാശം ഉണ്ടായില്ലെന്ന് യു.എസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ആക്രമണസമയത്ത് ചെങ്കടലിലുണ്ടായിരുന്ന യു.എസ് നേവി ഡിസ്ട്രോയറായ യു.എസ്.എസ് മേസൺ അടിയന്തരസഹായം നൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
പശ്ചിമേഷ്യന്‍ സംഘര്‍ത്തിന്റെ പശ്ചാത്തലത്തില്‍ ചെങ്കടൽ, അറബിക്കടൽ എന്നിവയിലൂടെ ഇസ്രയേലിലേക്കുപോകുന്ന എല്ലാ കപ്പലുകളും തടയുമെന്ന് നേരത്തെ ഹൂതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്‌ട്രിൻഡക്കുനേരെ ആക്രമണം നടത്തിയതെന്നാണ് വിവരം. സമാനമായി നേരത്തെ, മൂന്നു കപ്പലുകള്‍ക്കുനേരെ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.