Monday, November 25, 2024

ഉക്രൈനിലെ നെറ്റ്‌വർക്കിന് നേരെ സൈബർ ആക്രമണം: ഹാക്കിംങിനു പിന്നിൽ റഷ്യയെന്ന് ആരോപണം

നിൽ മൊബൈൽ ഇൻറ്‍നെറ്റ് സേവനദാതാവായ “കൈവ്സ്റ്റാർ” നെറ്റ്‌വർക്കിന് നേരെ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. സൈബർ ആക്രമണത്തിനു പിന്നിൽ റഷ്യയാണെന്ന് കൈവ്സ്റ്റാറിൻറെ ചീഫ് എക്സിക്യൂട്ടീവ് ആരോപിച്ചു. സംഭവത്തിൽ ഉക്രൈൻ സുരക്ഷ ഏജൻസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാജ്യത്ത് 24 മില്യൺ മൊബൈൽ ഉപയോക്താക്കളാണ് കൈവ്സ്റ്റാർ നെറ്റ്‌വർക്കിനുള്ളത്. ഇതു കൂടാതെ നിരവധി ബ്രോഡ്ബാൻഡ് ഉപയോക്താക്കളും കമ്പനിക്കുണ്ട്. ചൊവ്വാഴ്ച രാവിലെ സൈബർ ആക്രമണം നടന്നതിനു പിന്നാലെ ഈ സേവനങ്ങൾ എല്ലാം നിലച്ചതായും ഇത് വ്യാപാരമേഖലയെ ബാധിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് കൂടാതെ, വടക്കുകിഴക്കൻ നഗരമായ സുമിയിലെ വ്യോമാക്രമണ സൈറണുകളും സൈബർ ആക്രമണത്തിൻറെ ഫലമായി തകരാറിലായതായും വൃത്തങ്ങൾ വ്യക്തമാക്കി.

സൈറണുകൾ നിലച്ച പശ്ചാത്തലത്തിൽ വ്യോമാക്രമണ മുന്നറിയിപ്പു സന്ദേശങ്ങൾ നൽകാൻ പൊലീസ് വാഹനങ്ങൾ ഉപയോഗിക്കാൻ നിർദേശം നൽകിയതായി ഉദ്യോഗസ്ഥർ ബിബിസിയോട് പറ‍ഞ്ഞു. സൈബർ ആക്രമണത്തിൽ ആരുടേയും സ്വകാര്യ വിവരങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, സൈബർഹാക്കിംങിൻറെ പിന്നിൽ റഷ്യ ആണെന്ന കൈവ്സ്റ്റാറിൻറെ ആരോപണത്തിൽ മോക്സോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest News