Sunday, November 24, 2024

ഓസ്റ്റിനിൽ ഒരു പുതിയ സർവകലാശാല ആരംഭിക്കാന്‍ ഇലോൺ മസ്‌ക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്

ടെസ്ല മേധാവി ഇലോണ്‍ മസ്ക് ഓസ്റ്റിന്‍ നഗരത്തില്‍ ഒരു യൂണിവേഴ്സിറ്റി ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി ദ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മസ്കിന്റെ ചാരിറ്റിസ്ഥാപനമായ ‘ദ് ഫൗണ്ടേഷന്‍ന്റെ’ നേതൃത്വത്തിലാണ് പദ്ധതിയെന്നാണ് വിവരം. ഇതുമായി ബന്ധപ്പട്ട് മസ്‌ക് ഏകദേശം 100 മില്യൺ ഡോളർ സഹായം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

52 -കാരനായ മസ്‌ക്, ഒരു സ്‌കൂൾ ആരംഭിക്കുകയോ, സർവകലാശാല തുറക്കാൻ താല്പര്യം പ്രകടിപ്പിക്കുകയോ ചെയ്യുന്നത് ഇതാദ്യമല്ല. നേരത്തെ തന്റെ അഞ്ച് കുട്ടികൾക്കും സ്പേയ്സ് എക്സ് ബഹിരാകാശ കമ്പനിയായ ജീവനക്കാരുടെ കുട്ടികൾക്കുമായി കാലിഫോർണിയ കേന്ദ്രീകരിച്ച് സ്കൂള്‍ ആരംഭിച്ചിരുന്നു. 2020 -ൽ കോവിഡ് മഹാമാരിയെതുടര്‍ന്ന് മസ്‌ക് ടെക്‌സാസിലേക്കു മാറിയപ്പോൾ സ്‌കൂളും മാറ്റി.

പുതുതായി ആരംഭിക്കാന്‍ പദ്ധതിയിടുന്ന സര്‍വകലാശാല ക്യാപംസ് ‘സതേൺ അസോസിയേഷൻ ഓഫ് കോളേജ് ആന്‍ഡ് സ്കൂൾ കമ്മീഷനുമായി’ അക്രഡിറ്റേഷൻ നടത്താനുമാണ് പദ്ധതി. 2022 ഒക്ടോബറിൽ ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ദ് ഫൗണ്ടേഷന്‍ അധികൃതര്‍ക്ക് കൈമാറിയതായും മാർച്ചിൽ ഇതിന് അംഗീകാരം ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു പരമ്പരാഗത പാഠ്യപദ്ധതി അവതരിപ്പിക്കാനാണ് മസ്ക് ആഗ്രഹിക്കുന്നുവെന്നാണ് വിവരം. അതേസമയം, പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട് മസ്കിന്റെ ഓഫീസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Latest News