Sunday, February 23, 2025

പുതുവത്സരത്തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും

സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും ഡിസംബര്‍ 31 രാത്രിയില്‍ അടിച്ചിടാന്‍ നിര്‍ദേശം. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. പുതുവത്സര തലേന്ന് രാത്രി ഏഴു മണി മുതല്‍ ജനുവരി പുലര്‍ച്ചെ ആറുമണി വരെയാണ് പമ്പുകള്‍ അടച്ചിടുന്നത്.

ഈ വര്‍ഷം മാത്രം പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെ 100ലധികം അക്രമസംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍കാലങ്ങളില്‍ പുതുവത്സര ആഘോഷത്തിനിടെ പെട്രോള്‍ പമ്പുകള്‍ക്ക് നേരെയുള്ള ആക്രമണം പതിവ് സംഭവമായി മാറിയിരുന്നു. ഇത്തവണ ഇത്തരം ആക്രമണങ്ങളില്‍ നിന്ന് പെട്രോള്‍ പമ്പ് ജീവനക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പെട്രോള്‍ പമ്പ് അടച്ചിടുന്നതെന്നാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് വ്യക്തമാക്കിയിരിക്കുന്നത്,

“പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടും കടുത്ത നടപടി സര്‍ക്കാര്‍ സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത് പോലെയുള്ള സംരക്ഷണം പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്കും ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണം” പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടന അറിയിച്ചു. പെട്രോള്‍ പമ്പുകളുടെയും ജീവനക്കാരുടെയും സംരക്ഷണം ഉറപ്പാക്കാന്‍ നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും സംഘടന കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.

Latest News