എട്ട് ദിവസം നീണ്ട കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം. തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് ആണ് സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയാകുക. 14 വേദികളിലായി 172 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച 28 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറങ്ങുമ്പോള്‍ അവസാന ദിനമായ ഇന്ന് റിസര്‍വേഷന്‍ ഇല്ലാതെയാണ് ഇന്നത്തെ സിനിമ പ്രദര്‍ശനം നടക്കുന്നത്.
മികച്ച പ്രേക്ഷക സിനിമയ്ക്കായുള്ള വോട്ടെടുപ്പ് ഇന്ന് ഉച്ചയോടെ അവസാനിക്കും. വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സമാപന ചടങ്ങില്‍ മികച്ച സിനിമാ, മികച്ച സംവിധായകന്, പ്രേക്ഷക പുരസ്കാരം എന്നിവ ഉള്‍പ്പെടെ 11 പുരസ്കാരങ്ങള്‍ സമ്മാനിക്കും. ലൈഫ് ടൈം അച്ചീവ്മെന്റ് നല്കി വിഖ്യാത സംവിധായകന് ക്രിസ്റ്റോഫ് സനൂസിയെ ചടങ്ങില്‍ ആദരിക്കും. സുവര്‍ണ്ണ ചകോരത്തിന് അര്‍ഹമായ സിനിമ സമാപന സമ്മേളനത്തിന് ശേഷം പ്രദര്‍ശിപ്പിക്കും
മലയാള ചിത്രങ്ങളായ ദായം, ഷെഹറസാദെ,നീലമുടി, ആനന്ദ് മൊണാലിസ മരണവും കാത്ത് എന്നീവ ഉള്‍പ്പടെ 15 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇത്തവണ വേള്‍ഡ് ക്ലാസിക് സിനിമകള്‍ക്ക് ഒപ്പം മലയാളം സിനിമകളും പ്രേക്ഷക ശ്രദ്ധനേടി.