Monday, November 25, 2024

രാജ്യത്തെ സുരക്ഷിതനഗരങ്ങളുടെ പട്ടികയില്‍ കോഴിക്കോട് ജില്ലയും

രാജ്യത്തെ സുരക്ഷിതനഗരങ്ങളുടെ പട്ടികയിലെ ആദ്യ പത്തെണ്ണത്തിൽ, മലയാളികള്‍ക്ക് അഭിമാനമായി കോഴിക്കോട് ജില്ല ഇടംപിടിച്ചു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട പട്ടികയിലാണ് കോഴിക്കോട് ജില്ലയുടെ ഈ നേട്ടം. രാജ്യത്തെ 19 നഗരങ്ങളുള്ള പട്ടികയിൽ പത്താം സ്ഥാനത്താണ് കോഴിക്കോട് ജില്ല.

ജനസംഖ്യാ അടിസ്ഥാനത്തിൽ, കുറ്റകൃത്യങ്ങളുടെ നിരക്ക് താരതമ്യേന കുറവുളള നഗരങ്ങളെയാണ് സുരക്ഷിതനഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമവും മറ്റു പ്രത്യേക നിയമങ്ങൾപ്രകാരമുളള കേസുകളെ അടിസ്ഥാനമാക്കിയുമായിരുന്നു പട്ടിക. നേരത്തെ യുനെസ്കോയുടെ സാഹിത്യനഗരം എന്ന പദവിക്കും കോഴിക്കോട് അർഹമായിരുന്നു.

കോഴിക്കോട്, ഒരുലക്ഷം ജനങ്ങള്‍ക്ക് 397.5 കുറ്റകൃത്യങ്ങൾ എന്നാണ് കണക്ക്. 20 ലക്ഷത്തിനുമുകളില്‍ ജനസംഖ്യ വരുന്ന നഗരങ്ങള്‍ക്കാണ് റാങ്കിങ്. 19 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിൽനിന്ന് കൊച്ചിയുമുണ്ട്. കൊല്‍ക്കത്ത, ചെന്നൈ, കോയമ്പത്തൂർ എന്നീ നഗരങ്ങളാണ് ആദ്യ മൂന്നുസ്ഥാനങ്ങളിൽ ഇടംനേടിയിരിക്കുന്നത്.

Latest News