Monday, November 25, 2024

ഏഴാം നമ്പര്‍ ജേഴ്സി മറ്റാരും ധരിക്കില്ല, ധോണിക്ക് സ്വന്തം; ആദരവുമായി ബി.സി.സി.ഐ

മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച മുന്‍ ക്യാപ്റ്റന്‍ കൂടിയായ എം.എസ് ധോണിയോടുള്ള ആദരവ് പ്രകടിപ്പിച്ച് ബിസിസിഐ രംഗത്ത്.

ധോണി ധരിച്ച ഏഴാം നമ്പര്‍ ജേഴ്സി ബിസിസിഐ പിന്‍വലിച്ചു. ഇതോടെ, ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്സി ഇനി മറ്റാര്‍ക്കും ഉപയോഗിക്കാനാകില്ല. ധോണിക്കുള്ള ആദരവാണ് ബിസിസിഐയുടെ ഈ പ്രഖ്യാപനത്തിന് പിന്നില്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പത്താം നമ്പര്‍ ജേഴ്സിയാണ് സമാനമായി ഇത്തരത്തില്‍ പിന്‍വലിച്ചത്.

ഇന്ത്യന്‍ താരം ഷര്‍ദുള്‍ താക്കൂര്‍ 10ാം നമ്പര്‍ ജേഴ്സി ധരിച്ചിരുന്നെങ്കിലും എതിര്‍പ്പ് ഉയര്‍ന്നതോടെ ബിസിസിഐ ധരിക്കുന്നത് ഒഴിവാക്കി. അതേസമയം, ഒരു കളിക്കാരന്‍ ഒരു വര്‍ഷത്തേക്ക് ടീമിന് പുറത്താണെങ്കിലും അദ്ദേഹത്തിന്റെ നമ്പര്‍ മറ്റാര്‍ക്കും നല്‍കില്ല എന്നതാണ് ബിസിസിഐ രീതി.

 

Latest News