Sunday, November 24, 2024

രാജ്യത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത് അഞ്ചുകോടിയോളം കേസുകളാണെന്ന് നിയമമന്ത്രി

രാജ്യത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത് അഞ്ചുകോടിയോളം കേസുകളാണെന്ന് നിയമമന്ത്രി. സുപ്രീംകോടതിയില്‍ മാത്രം ഇനിയും തീര്‍പ്പാക്കാനുള്ളത് 80,000 കേസുകളാണെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.

ഡിസംബര്‍ ഒന്നുവരെയുള്ള കണക്കനുസരിച്ച് തീര്‍പ്പാക്കാനുണ്ടായിരുന്ന 5,08,85,856 കേസുകളില്‍ 61 ലക്ഷം കേസുകളും ഹൈക്കോടതി തലത്തിലുള്ളതാണെന്നും നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. ജില്ലാ കോടതികളിലും കീഴ്ക്കോടതികളിലുമായി ഏകദേശം 4.46 കോടി കേസുകളാണ് തീര്‍പ്പാക്കാനുള്ളത്.

ഇന്ത്യന്‍ നീതിന്യായ കോടതികളില്‍ അനുവദിക്കപ്പെട്ട അംഗസംഖ്യ 26,568 ജഡ്ജിമാരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതിയില്‍ ഇത് 34 ജഡ്ജിമാരും ഹൈക്കോടതിയില്‍ 1,114 ജഡ്ജിമാരുമാണ്. 25,420 ജഡ്ജിമാരാണ് ജില്ലാ, കീഴ്ക്കോടതികളിലെ ആകെ അംഗസംഖ്യ.

 

Latest News