Monday, April 21, 2025

ദക്ഷിണ കൊറിയയെ ആണവായുധംകൊണ്ട് ഉന്മൂലനം ചെയ്യുമെന്ന് കിമ്മിന്റെ സഹോദരി

ദക്ഷിണ കൊറിയന്‍ സൈന്യത്തെ അപ്രതീക്ഷിതമായ ആണവായുധ പ്രയോഗത്തിലൂടെ പൂര്‍ണമായും തുടച്ചുനീക്കുമെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങിന്റെ ഭീഷണി. മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് കിമ്മിന്റെ സഹോദരി ദക്ഷിണ കൊറിയയെ വെല്ലുവിളിക്കുന്നത്.

സൈനികമായി ഉത്തര കൊറിയയോട് ഏറ്റുമുട്ടാനാണ് ദക്ഷിണ കൊറിയയുടെ തീരുമാനമെങ്കില്‍ നമ്മുടെ ആണവ പ്രതിരോധ സേന അനിവാര്യമായ ദൗത്യം നിര്‍വ്വഹിക്കും- കിം യോ ജോങ് പറഞ്ഞു.

രാജ്യത്തെ ആണവ സൈന്യത്തിന്റെ പ്രാഥമിക ദൗത്യം പ്രതിരോധമാണ്. എന്നാല്‍ ആയുധം ഉപയോഗിച്ചുള്ള ഏറ്റുമുട്ടലുണ്ടായാല്‍ ഒറ്റ ആക്രമണത്തിലൂടെ ശത്രുവിനെ ഉന്മൂലനം ചെയ്യുന്ന ആണവായുധം ഉപയോഗിക്കുമെന്നും കിം യോ ജോങ് വ്യക്തമാക്കി.

ഉത്തര കൊറിയ മിസൈല്‍ തൊടുക്കുന്ന എന്തെങ്കിലും സൂചന ലഭിച്ചാല്‍ ആ രാജ്യത്തെ ഏതു ലക്ഷ്യത്തെയും വേഗത്തിലും കൃത്യതയോടെയും തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന ദക്ഷിണ കൊറിയന്‍ ഡിഫന്‍സ് ചീഫ് സു വൂക്കിന്റെ പ്രസ്താവനയാണ് കിമ്മിന്റെ സഹോദരിയെ പ്രകോപിപ്പിച്ചതെന്ന് കരുതപ്പെടുന്നു.

 

Latest News