സര്‍വകലാശാലകളില്‍ കയറാന്‍ അനുവദിക്കില്ലെന്ന എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗുണ്ടകളാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. അകലെ നിന്ന് കരിങ്കൊടി കാണിക്കുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ തന്റെ വാഹനത്തിനടുത്ത് പ്രതിഷേധക്കാര്‍ എത്തിയാല്‍ പുറത്തിറങ്ങുമെന്ന് ആവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍. ഗുണ്ടകളോടും സാമൂഹ്യവിരുദ്ധരോടും സന്ധിയില്ല. ബാനര്‍ ഉയര്‍ത്താനുള്ള അവകാശം എസ്എഫ്ഐക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സുരക്ഷയില്‍ ആകുലതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലാലയങ്ങളില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാലുകുത്തിക്കില്ലെന്നാണ് എസ്എഫ്ഐയുടെ വെല്ലുവിളി. ഇത് അവഗണിച്ച് താന്‍ ഇന്ന് കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ എത്തുന്നത്. സര്‍വ്വകലാശാല ഗസ്റ്റ്ഹൗസില്‍ താമസിക്കുന്ന അദ്ദേഹം തിങ്കളാഴ്ച ക്യാമ്പസില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഗവര്‍ണര്‍ക്കായി ഒരുക്കിയിരിക്കുന്നത്.