റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്‌ലാഡിമിര്‍ പുടിന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ പുടിന്റെ അനുയായികള്‍ അദ്ദേഹത്തെ ശനിയാഴ്ച ഔദ്യോഗികമായി നാമനിര്‍ദ്ദേശം ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
തെരഞ്ഞെടുപ്പ് നിയമപ്രകാരം സ്വതന്ത്രരായി മത്സരിക്കുന്നവര്‍ക്ക് കുറഞ്ഞത് 500 അനുയായികളുള്ള ഒരു ഗ്രൂപ്പിന്റെ നാമനിര്‍ദ്ദേശം നിര്‍ബന്ധമാണ്. സ്ഥാനാര്‍ഥികള്‍ തങ്ങള്‍ക്ക് പിന്തുണയായി കുറഞ്ഞത് 300,000 ഒപ്പുകളും ശേഖരിക്കണം. ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടി നേതാക്കള്‍, അഭിനേതാക്കള്‍, ഗായകര്‍, കായികതാരങ്ങള്‍ എന്നിവര്‍ പുടിനെ നാമനിര്‍ദ്ദേശം ചെയ്ത ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു.