വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി രണ്ടര വര്‍ഷത്തിന് ശേഷം പ്രതിയെ വെറുതെ വിട്ടതില്‍ പ്രതിഷേധം ശക്തമാണ്. എന്നാല്‍ സംഭവം നടന്ന സമയത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും എന്ന സര്‍ക്കാര്‍ വാഗ്ദാനം ഇന്നും പാലിക്കപ്പെട്ടിട്ടില്ല. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമായി ഉണ്ടാകണമെന്ന് കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോള്‍ ആവശ്യപ്പെട്ടു.
അടച്ചുറപ്പില്ലാത്ത എസ്റ്റേറ്റ് ലയങ്ങളില്‍ ഒറ്റയ്ക്കിരിക്കേണ്ടി വരുന്ന കുട്ടികളുടെ സുരക്ഷ എന്നത് കേവലം സര്‍ക്കാര്‍ പ്രഖ്യാപനം മാത്രമായി അവശേഷിക്കുന്നു. വാളയാറും, വണ്ടിപ്പെരിയാറും ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. വണ്ടിപ്പെരിയാര്‍ സംഭവം മാത്രമല്ല, ഇതിന് ശേഷവും തോട്ടം മേഖലയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരേ അതിക്രമങ്ങളും പീഡനവും നടന്നിട്ടുണ്ട്.
തോട്ടം തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിക്ക് പോയി കഴിഞ്ഞാല്‍ കുട്ടികള്‍ ഒറ്റയ്ക്കാണെന്നും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അന്ന് ഉറപ്പ് നല്‍കി. എന്നാല്‍ സംഭവം നടന്ന് രണ്ടര വര്‍ഷം പിന്നിടുമ്പോഴും ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഇന്നും ഈ എസ്റ്റേറ്റുകളില്‍ കുട്ടികള്‍ സുരക്ഷിതരല്ല. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ ആവശ്യപ്പെട്ട് കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജുമോളും രംഗത്തെത്തി.