Sunday, November 24, 2024

ഐപിഎല്‍ 2024; താരലേലം ഇന്ന് ദുബായില്‍ നടക്കും

ഐപിഎല്‍ താരലേലം ഇന്ന് ദുബായില്‍ നടക്കും. ദുബായിലെ കൊക്കക്കോള അരീനയില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ രണ്ടരയ്ക്കാണ് താരലേലം. ലോകകപ്പ് ഫൈനലിലെ ഹീറോ ട്രാവിസ് ഹെഡും ലോകകപ്പിലെ താരോദയം രചിന്‍ രവീന്ദ്രയുമായിരിക്കും ഇക്കുറി ക്ലബുകളുടെ നോട്ടപ്പുള്ളികളെന്നാണ് പ്രതീക്ഷ. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനായും പിടിവലിയുണ്ടായേക്കും.

1166 കളിക്കാര്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ്, ഡാരില്‍ മിച്ചല്‍, റാച്ചിന്‍ രവീന്ദ്ര എന്നിവര്‍ ലേലത്തില്‍ പങ്കെടുക്കും. ലേലത്തില്‍ രജിസ്റ്റര്‍ ചെയ്ത 1166 കളിക്കാരില്‍ 830 പേര്‍ ഇന്ത്യന്‍ താരങ്ങളും 336 പേര്‍ വിദേശ താരങ്ങളുമാണ്. 212 ക്യാപ്ഡ്, 909 അണ്‍ക്യാപ്പ്ഡ്, അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 45 താരങ്ങളുമാണ് പട്ടികയിലുള്ളത്.

വരുണ്‍ ആരോണ്‍, കെഎസ് ഭരത്, കേദാര്‍ ജാദവ്, സിദ്ധാര്‍ത്ഥ് കൗള്‍, ധവാല്‍ കുല്‍ക്കര്‍ണി, ശിവം മാവി, ഷഹബാസ് നദീം, കരുണ്‍ നായര്‍, മനീഷ് പാണ്ഡെ, ഹര്‍ഷല്‍ പട്ടേല്‍, ചേതന്‍ സക്കറിയ, മന്‍ദീപ് സിംഗ്, ബരീന്ദര്‍ സ്രാന്‍, ശാര്‍ദുല്‍ താക്കൂര്‍, ജയദേവ് ഉനദ്കട്ട്, ഹനുമ ഉനദ്കട്ട്, 830 ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ താരങ്ങളില്‍ ഹര്‍ഷല്‍ പട്ടേല്‍, കേദാര്‍ ജാദവ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ് എന്നിവര്‍ അടിസ്ഥാന വില രണ്ട് കോടി രൂപയായി നിലനിര്‍ത്തിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ അടിസ്ഥാന വില 50 ലക്ഷം രൂപയാണ്. ഈ ലേലത്തില്‍ 77 താരങ്ങള്‍ മാത്രമാകും വിറ്റു പോവുക. അതില്‍ 30 ഉം വിദേശ താരങ്ങളാണ്.

ബിസിസിഐ നിയമമനുസരിച്ച്, ഏതൊരു ടീമിലും കുറഞ്ഞത് 18 പേരും പരമാവധി 25 പേരും ഉണ്ടായിരിക്കണം. അതിനാല്‍ ഈ ലേലത്തില്‍ പരമാവധി 77 കളിക്കാര്‍ വില്‍ക്കപ്പെടും, മറ്റ് കളിക്കാര്‍ നിരാശരാകും. ഈ 77 താരങ്ങള്‍ക്കായി 262.95 കോടി രൂപയാണ് ചെലവിടുന്നത്.

 

Latest News