യൂറോപ്പില്‍ ഇസ്ലാമിന് സ്ഥാനമില്ലെന്ന് തുറന്നടിച്ച് ഇറ്റലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. ഇസ്ലാമിക സംസ്‌കാരം യൂറോപ്യന്‍ സംസ്‌കാരവുമായി പൊരുത്തപ്പെടുന്നതല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതേസമയം, ശരീഅത്ത് നിയമം ഇറ്റലിയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മെലോണി കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക സംസ്‌കാരത്തില്‍ നിന്ന് വ്യത്യസ്തമായിയൂറോപ്യന്‍ സംസ്‌കാരവും അത് മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങളും അവകാശങ്ങളും തമ്മില്‍ യോജിച്ച് പോകില്ലെന്നും അവര്‍ വ്യക്തമാക്കി.
മെലോണി അംഗമായ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലി സംഘടിപ്പിച്ച ഒരു രാഷ്ട്രീയ പരിപാടിക്കിടെയായിരുന്നു മെലോണിയുടെ പരാമര്‍ശം. ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും പങ്കെടുത്തിരുന്നു. ബ്രദേഴ്‌സ് ഓഫ് ഇറ്റലി എന്ന തീവ്ര വലതു പാര്‍ട്ടിയുടെ നേതാവായ മെലോണി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയാണ്.