Thursday, May 15, 2025

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം: ചീഫ് ജസ്റ്റിസ് പുറത്ത്; ബില്‍ ലോക്‌സഭ പാസാക്കി

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും സുതാര്യതയും ഉറപ്പുവരുത്താനുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് മറികടക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. തെരഞ്ഞെടുപ്പ് കമീഷന്‍ അംഗങ്ങളുടെ നിയമനം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന ബില്ലാണ് ലോക്‌സഭയില്‍ പാസായത്. മൂന്നില്‍ രണ്ട് പ്രതിപക്ഷ എം പിമാരേയും സസ്പെന്‍ഡ് ചെയ്ത് പുറത്തുനിര്‍ത്തിയിരിക്കുമ്പോഴാണ് ലോകസഭ ബില്‍ പാസാക്കിയത്. രാജ്യസഭ നേരത്തെ ഈ ബില്‍ പാസാക്കിയിരുന്നു.

പുതിയ ബില്‍ നിയമമാകുന്നതോടെ പ്രധാനമന്ത്രിയും പ്രധാനമന്ത്രി നിദ്ദേശിക്കുന്ന കേന്ദ്രമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സമിതിയാകും ഇനി മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറെയും അംഗങ്ങളെയും തീരുമാനിക്കുന്നത്. സമിതിയില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി.

പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ്ജസ്റ്റിസും ഉള്‍പ്പെട്ട സമിതിയാകണം കമീഷന്‍ അംഗങ്ങളെ നിയമിക്കേണ്ടതെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ടായിരുന്നു. ഇത് മറികടക്കുന്ന ബില്ലിനാണ് ഇപ്പോള്‍ ഇരുസഭകളും അംഗീകാരം നല്‍കിയിരിക്കുന്നത്. ഇത് പ്രാബല്യത്തില്‍വന്നാല്‍ തെരഞ്ഞെടുപ്പു കമ്മീക്ഷന്റെ നിഷ്പക്ഷത വരെ ചോദ്യം ചെയ്യപ്പെട്ടേക്കാം.

 

Latest News