Monday, November 25, 2024

ഉക്രൈനിലുടനീളം വൻ വ്യോമാക്രമണം നടത്തി റഷ്യ; പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഉക്രൈനുനേരെ റഷ്യ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണം വെള്ളിയാഴ്ച സംഭവിച്ചതായി വെളിപ്പെടുത്തി ഉക്രേനിയൻ ഭരണകൂടം. ആക്രമണത്തിൽ 12 പൗരന്മാർ കൊല്ലപ്പെടുകയും ഡസൻകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും രാജ്യത്തിന്റെ തെക്കും പടിഞ്ഞാറുമുള്ള കീവിലെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയുംചെയ്തു.

“കീവിൽ, തകർന്നുവീണ വെയർഹൗസിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പത്തുപേർ കുടുങ്ങിയതായി നഗരത്തിലെ സൈനികഭരണകൂടം അറിയിച്ചു. ഡിനിപ്രോ നഗരത്തിൽ ഒരു പ്രസവ വാർഡിന് കേടുപാടുകൾ സംഭവിച്ചു; എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല” – ഗവർണർ വെളിപ്പെടുത്തി. “ഇന്ന്, ദശലക്ഷക്കണക്കിന് ഉക്രേനിയക്കാർ സ്ഫോടനങ്ങളുടെ വലിയ ശബ്ദം കേട്ട് ഉണർന്നു. ഉക്രൈനിലെ ആ സ്ഫോടനങ്ങളുടെ ശബ്ദം ലോകമെമ്പാടും കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു” – വിദേശകാര്യമന്ത്രി ദിമിട്രോ കുലേബ പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ ഡ്രോണുകളും മിസൈലുകളും കൈവ്, ഒഡെസ, ഡിനിപ്രോപെട്രോവ്സ്ക്, ഖാർകിവ്, എൽവിവ് എന്നിവിടങ്ങളിൽ ആക്രമണം നടത്തിയതിനാൽ രാജ്യവ്യാപകമായി എയർ അലേർട്ട് ഉയർന്നിരുന്നു. അധിനിവേശ ക്രിമിയൻ തുറമുഖമായ ഫിയോഡോസിയയിൽ റഷ്യൻ യുദ്ധക്കപ്പലുമായി ഉക്രൈൻ ആക്രമണം നടത്തിയതിന് ദിവസങ്ങൾക്കുശേഷമാണ് റഷ്യ ആക്രമണം രൂക്ഷമാക്കിയത്. പടിഞ്ഞാറ് ലിവിവ്, കിഴക്ക് ഡിനിപ്രോ, ഖാർകിവ്, തെക്ക് ഒഡെസ, തലസ്ഥാനമായ കൈവ് എന്നിവിടങ്ങളിൽ നാശനഷ്ടങ്ങളും ആളപായവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഹൈപ്പർസോണിക്, ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ ഉപയോഗിച്ചതെന്ന് ഉക്രൈൻ വ്യോമസേനാ വക്താവ് യൂറി ഇഹ്നാത്ത് പറഞ്ഞു. “ഒരേസമയം ഇത്രയധികം ലക്ഷ്യസ്ഥാനങ്ങൾ ഉന്നംവച്ചുള്ള ആക്രമണം ഇതിനുമുൻപ് ഞങ്ങൾ കണ്ടിട്ടില്ല” – അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News