കാനഡയിലെ ഗുണ്ടാത്തലവനും ഖലിസ്ഥാൻ വാദിയുമായ ലഖ്ബിർ സിങ് ലാംഡയെ ഭീകരവാദിയായി ഇന്ത്യ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയമാണ് ലാംഡയെ ഭീകരവാദിയായി പ്രഖ്യാപിച്ചത്. ബബ്ബർ ഖൽസ ഇന്റർനാഷണൽ എന്ന ഖലിസ്ഥാനി സംഘത്തിലെ അംഗമാണ് ലഖ്ബിർ സിങ് ലാംഡ എന്ന 33-കാരൻ.
2021-ൽ മൊഹാലിയിലുള്ള പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെയുള്ള റോക്കറ്റ് ആക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളാണ് ലാംഡ. താൻ തരണിലെ സർഹലി പോലീസ് സ്‌റ്റേഷന് നേരെ നടന്ന ആക്രമണത്തിന് പിന്നിലും ഇയാൾ തന്നെ ആയിരുന്നു. ഇത് കൂടാതെ വേറെയും നിരവധി കുറ്റകൃത്യങ്ങളും ഇയാളുടെ പേരിൽ ഉണ്ട്.
ഇന്ത്യയ്‌ക്കെതിരെ ഗൂഡാലോചന നടത്തുന്നതിൽ സജീവമായ ഇയാൾ വർഷങ്ങളായി കാനഡയിലാണ്. പഞ്ചാബ് സ്വദേശിയായ ലാംഡയുമായി ബന്ധമുള്ള 48 ഇടങ്ങളിൽ പഞ്ചാബ് പോലീസ് പരിശോധന നടത്തുകയും ഏതാനും പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഒരു വ്യാപാരിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു ഈ റെയ്ഡ് നടന്നത്.