രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 797 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറു മരണങ്ങളും കോവിഡ് ബാധിച്ചവരുടേതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 4097 സജീവ കേസുകളാണുള്ളത്. പുതുവർഷാഘോഷം കഴിയുന്നതോടെ കേസുകളുടെ എണ്ണം ഇനിയും കൂടാമെന്നും തിരക്കുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് വിദഗ്ധർ നിർദേശം നൽകിയിട്ടുണ്ട്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ജെഎൻ.1 കോവിഡ്-19 വേരിയന്റ് കൂടുതൽ പകരുന്നതും പകർച്ചവ്യാധിയുമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മുൻ ഡെപ്യൂട്ടി ജനറൽ ഡോ. സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെ മൂന്നാമത്തെ കോവിഡ് തരംഗത്തിലേക്ക് നയിച്ച ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎൻ.1. രോഗം വന്നതിലൂടെയും വാക്സിനേഷനിലൂടെയും ലഭിച്ച പ്രതിരോധശേഷി ഇപ്പോഴുണ്ട്. അതുകൊണ്ടാണ് കോവിഡ് അണുബാധ പിടിപെടുന്നവരിൽ രോഗം മൂർച്ഛിക്കാത്തതിനു കാരണം.