Sunday, November 24, 2024

ഭീകരരെ കുറിച്ച് വിവരങ്ങള്‍ നല്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജമ്മുകശ്മീര്‍ പോലീസ്

ഭീകരരെ കുറിച്ച് വിവരങ്ങള്‍ നല്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജമ്മുകശ്മീര്‍ പോലീസ്. ഒരു ലക്ഷം രൂപ മുതല്‍ 12.5 ലക്ഷം രൂപ വരെയാണ് പരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഭീകരരുടെ സാന്നിധ്യം, മയക്കുമരുന്ന് കടത്ത്, ആയുധങ്ങളുടെ ഉപയോഗം എന്നിവയെ കുറിച്ച് വിവരങ്ങള്‍ നല്കുന്നവര്‍ക്കാണ് പാരിതോഷികം. ആയുധങ്ങള്‍, നിരോധിത വസ്തുക്കള്‍, മയക്കുമരുന്ന് എന്നിവ കടത്തുന്നവരെ കുറിച്ച് വിവരങ്ങള്‍ നല്കിയാല്‍ അഞ്ച് ലക്ഷം രൂപയും അതിര്‍ത്തി കടന്ന് ഡ്രോണുകള്‍ വരുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്കിയാല്‍ മൂന്ന് ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

പാകിസ്ഥാന്‍ ഭീകരരുമായി ബന്ധം പുലര്‍ത്തുന്നവരെ കുറിച്ച് വിവരങ്ങള്‍ നല്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയും പാരിതോഷികം നല്കും. കൂടാതെ, മുസ്ലിം പള്ളികള്‍, മദ്രസകള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകളെ കുറിച്ച് വിവരങ്ങള്‍ നല്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ നല്കുമെന്നും കശ്മീര്‍ പോലീസ് അറിയിച്ചു.

Latest News