Monday, November 25, 2024

പുതുവര്‍ഷം ആരംഭിക്കുന്ന വേളയിലും ഇസ്രയേലിനു നേരെ ഹമാസിന്റെ റോക്കറ്റ് ആക്രമണം

പുതുവര്‍ഷം പിറന്ന് മിനിറ്റുകള്‍ക്കകം ഇസ്രായേലിന് നേരെ റോക്കറ്റുകളുടെ ഒരു പെരുമഴ പ്രയോഗമാണ് ഹമാസ് നടത്തിയത്. ഗാസ അതിര്‍ത്തി പ്രദേശത്തും മധ്യ ഇസ്രായേലിലും റോക്കറ്റുകള്‍ കുതിച്ചെത്തി. ഹമാസ് തന്നെയാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചതെന്ന് ഐഡിഎഫ് (ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ്) പിന്നീട് എക്സിലൂടെ പ്രസ്താവിച്ചു.

ഗാസ ആസ്ഥാനമായുള്ള ഭീകര സംഘടന തടവിലാക്കിയിരിക്കുന്ന ബന്ദികളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നത് വരെ തങ്ങള്‍ക്ക് പുതുവത്സര ആഘോഷങ്ങളോ ആശംസകളോ പോലും ഇല്ലെന്നും ഐഡിഎഫ് കൂട്ടിച്ചേര്‍ത്തു.

അര്‍ദ്ധരാത്രിക്ക് ശേഷം ഒരു മിനിറ്റിന് ശേഷം ഗ്രൂപ്പിന്റെ ടെലിഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്ത ഹമാസ് പ്രസ്താവനയും റോക്കറ്റ് വിക്ഷേപണത്തില്‍ ഹമാസിനുള്ള പങ്ക് സ്ഥിരീകരിച്ചു. ‘സിവിലിയന്മാര്‍ക്കെതിരായ കൂട്ടക്കൊലകള്‍ക്ക് മറുപടിയായി അല്‍-ഖസ്സാം ബ്രിഗേഡുകള്‍ ‘ടെല്‍ അവീവ്’ നഗരത്തിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും ‘എം 90′ റോക്കറ്റുകളുടെ ആക്രമണം നടത്തുകയാണ്’ എന്ന് പ്രസ്താവനയില്‍ പറയുന്നു.

ടെല്‍ അവീവിന്റെ തെക്ക് ഭാഗത്തുള്ള ബാറ്റ് യാം, ഹോലോണ്‍ നഗരങ്ങള്‍ ഉള്‍പ്പെടെ ഇസ്രായേലിന്റെ മധ്യമേഖലയില്‍ മാത്രം ഡസന്‍ കണക്കിന് റോക്കറ്റുകള്‍ പാഞ്ഞെത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം റോക്കറ്റ് ആക്രമണത്തെത്തുടര്‍ന്നുള്ള ആളപായത്തെക്കുറിച്ച് അടിയന്തര മെഡിക്കല്‍ സേവനത്തിന് കോളുകളൊന്നും ലഭിച്ചില്ലെന്ന് എംഡിഎ വക്താവ് ചൂണ്ടിക്കാട്ടി.

Latest News