മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഥൗബലിലും ഇംഫാലിലുമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. വെടിവെപ്പ് നടത്തതിന് പിന്നാലെ സംഘര്‍ഷ മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഥൗബലില്‍ നാല് പേര് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ 14 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആയുധധാരികളായ ഒരു സംഘം ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ് നടത്തുകയായിരുന്നുവെന്നാണ് വിവരം. ഥൗബല്‍, ഇംഫാല്‍ ഈസ്റ്റ്, കാക്ചിങ്, ബിഷ്ണുപൂര്‍ ജില്ലകളിലാണ് സംഘര്‍ഷ സാഹചര്യത്തില്‍ കര്‍ഫ്യൂ വീണ്ടും ഏര്‍പ്പെടുത്തിയത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് അറിയിച്ച മുഖ്യമന്ത്രി ബീരേന്‍ സിങ്, ആരും നിയമം കയ്യിലെടുക്കരുതെന്നും അഭ്യര്‍ത്ഥിച്ചു. സംഘര്‍ഷം കണക്കിലെടുത്ത് മുഖ്യമന്ത്രി ബീരേന്‍ സിങ് അടിയന്തര മന്ത്രിതല യോഗം വിളിച്ചു.