ബംഗ്ലാദേശില്‍ തുടര്‍ച്ചയായ നാലാം തവണയും അവാമി ലീഗിന്റെ ആധിപത്യം. ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേറി. തുടര്‍ച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന അധികാരത്തിലെത്തുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223 സീറ്റുകളിലും അവാമി ലീഗ് വിജയിച്ചു. ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ മത്സരിച്ച ഹസീന രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
1986-നുശേഷം എട്ടാം തവണയാണ് ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ ഹസീന ജയിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവ് ശതമാനം പോളിംഗ് ആണ് ഇവിടെ രേഖപ്പെടുത്തിയത്. 40 ശതമാനം പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. തടവിലുള്ള മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതാണ് പോളിങ് കുറച്ചത് എന്നാണ് വിലയിരുത്തല്‍.
അതേസമയം, തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ വേണ്ടെന്ന് ഹസീന പ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നില്‍ക്കുമ്പോള്‍ വിജയാഹ്ലാദം വേണ്ടെന്നാണ് ഹസീനയുടെ നിര്‍ദേശം.