Thursday, May 15, 2025

റഷ്യന്‍ മിസൈല്‍: യുക്രെയ്‌നില്‍ 11 പേര്‍ കൊല്ലപ്പെട്ടു

റഷ്യന്‍ സേന കിഴക്കന്‍ യുക്രെയ്‌നില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഡോണെറ്റ്‌സ്‌ക് പ്രദേശത്തെ യുക്രെയ്ന്‍ നിയന്ത്രിത പട്ടണമായ പ്രോക്രോവ്‌സ്‌കിലായിരുന്നു ആക്രമണം.

പാര്‍പ്പിടങ്ങളെയാണു റഷ്യന്‍ സേന ലക്ഷ്യമിട്ടതെന്നു യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി ആരോപിച്ചു. ഇത്തരം ആക്രമണങ്ങള്‍ക്കു മറുപടി നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റില്‍ ഇതേ പട്ടണത്തില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടിരുന്നു.

അടുത്ത ദിവസങ്ങളില്‍ റഷ്യയും യുക്രെയ്‌നും പരസ്പരം ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. യുക്രെയ്ന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ബെല്‍ഗരോദ് പ്രദേശത്തുള്ളവരെ റഷ്യ ഒഴിപ്പിച്ചുമാറ്റി.

 

Latest News