Sunday, November 24, 2024

പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടി 23 മുതല്‍ 26 വരെ തിരുവനന്തപുരത്ത്

അന്താരാഷ്ട്ര കായിക ഉച്ചകോടി തിരുവനന്തപുരത്ത് നടക്കും. ഈ മാസം 23 മുതല്‍ 26 വരെ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിലാണ് ഉച്ചകോടി നടക്കുക. സംസ്ഥാനത്തിന്റെ കായികരംഗത്ത് സമാനതകളില്ലാത്ത ആഗോള പങ്കാളിത്തവും നിക്ഷേപവുമാണ് കായിക സമ്മേളനത്തിന്റെ ലക്ഷ്യം.

കായികമികവിന്റെ പാരമ്യത്തിലേക്ക് കേരളത്തെ എത്തിക്കുക, കായിക സമ്പദ്ഘടന വികസിപ്പിക്കുക എന്നതാണ് പുതിയ കായികനയത്തിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാനത്തിന്റെ കായികരംഗത്ത് സമാനതകളില്ലാത്ത ആഗോള പങ്കാളിത്തതിനൊപ്പം, കായിക രംഗത്തെ നിക്ഷേപം കൂടി അന്താരാഷ്ട്ര കായികസമ്മേളനം ലക്ഷ്യംവയ്ക്കുന്നുണ്ട്. 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബില്‍ നടക്കുന്ന സ്‌പോര്‍ട്‌സ് സമ്മിറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റിന്റെ അനുബന്ധ പരിപാടികള്‍ക്ക് 12 ന് കാസര്‍ഗോഡ് തുടക്കമാകും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം സ്പോര്‍ട്സ് എക്കോണമി വികസിപ്പിക്കുന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ സ്പോര്‍ട്സ് ഇക്കോണമിയില്‍ നിന്ന് ജിഡിപി ഉല്‍പാദനത്തില്‍ 4.5 ശതമാനംവരെ സംഭാവന നല്‍കാന്‍ കഴിയും. ആദ്യമായാണ് ഒരു സംസ്ഥാനം ഈ പരിശ്രമം നടത്തുന്നതെന്നും മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

 

Latest News