Sunday, November 24, 2024

മണിപ്പൂരിൽ വീണ്ടും സംഘർഷം: നാലു മരണം

കലാപം തുടരുന്ന മണിപ്പൂരിൽ ഇന്നലെയും ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട്. ചുരാചന്ദ്‌പൂരിൽ നടന്ന ആക്രണമത്തിൽ നാല് പേർ കൊല്ലപ്പെട്ടതായിയാണ് വിവരം. കൊല്ലപ്പെട്ടവർ മെയ്‌തേയ് വിഭാഗത്തിൽപ്പെട്ടവർ ആണെന്നും നിരവധിയാളുകൾക്കു പരിക്കേറ്റിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം.

ബിഷ്ണുപുർ, ചുരാചന്ദ്പൂർ ജില്ലകളോടു ചേർന്നുള്ള മലനിരകൾക്കു സമീപം വിറക് ശേഖരിക്കാൻ പോയ നാലു പേരാണ് കൊല്ലപ്പെട്ടത്. ദാരാ സിങ്, ഇബോംച സിങ്, റോമൻ സിങ്, ആനന്ദ് സിങ് എന്നിവരാണ് മരിച്ചത്. ഇവരെ ബുധനാഴ്ച കാണാതായിരുന്നു.

ബിഷ്ണുപൂർ ജില്ലയിലെ ഹയോതക് ഗ്രാമത്തിലും അക്രമകാരികൾ‌ വെടിവയ്പ് നടത്തിയിരുന്നു. സൈന്യം എത്തി അക്രമികളെ മടക്കി അയച്ചു എങ്കിലും ഇടക്കിടെ ഉള്ള വെടിവയ്പ്പ് ഇവിടെ തുടരുകയാണ്.

അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രി ബിരേൻ സിങിനെതിരെ കുക്കികൾ രംഗത്ത് വന്നു. കുക്കികളുടെ പിന്നോക്ക വിഭാഗ പദവി പുനഃപരിശോധിക്കേണ്ടതാണെന്ന മുഖ്യമന്ത്രി ബീരേൻ സിങിന്റെ പ്രസ്താവനയാണ് കടുത്ത എതിർപ്പിന് കാരണമായത്. ഈ പ്രസ്താവനയെ തുടർന്ന് കുക്കികളെ ലക്ഷ്യമിടാനാണ് സർക്കാർ നീക്കമെങ്കിൽ സാഹചര്യം മോശമാകുമെന്ന് ഇവർ മുന്നറിയിപ്പും നൽകി.

 

 

Latest News