തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും തെരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിന് എതിരെയായിരുന്നു ഹര്‍ജി.
പാര്‍ലമെന്റ് പാസാക്കിയ നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീം കോടതി ഏപ്രില്‍ മാസത്തിന് മുമ്പ് മറുപടി നല്‍കണമെന്ന് ആവശ്യപെട്ട് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതി തെരഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിന് വിരുദ്ധമായാണ് കേന്ദ്രം ഈ ബില്‍ പാസാക്കിയത്.