ഉത്തരേന്ത്യയിലെ താപനിലയില്‍ ഗണ്യമായ കുറവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് ശൈത്യമാണ്. 3.8 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില.
കനത്ത മൂടല്‍ മഞ്ഞിനെതുടര്‍ന്ന് കാഴ്ച പരിധി പൂജ്യമായെന്നാണ് വിലയിരുത്തല്‍. ട്രെയിനുകളും വിമാനങ്ങളും വഴി തിരിച്ചു വിടുകയും വൈകുകയും ചെയ്യുന്ന സാഹചര്യം ഇപ്പോഴും രാജ്യ തലസ്ഥാനത്ത് തുടരുകയാണ്. ചില ട്രെയിനുകള്‍ പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി.
അതേസമയം പഞ്ചാബിലും ഹരിയാനയിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച ചില മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്.