ജനനത്തീയതി സംബന്ധിച്ച് സമര്‍പ്പിക്കേണ്ട രേഖകളുടെ പട്ടികയില്‍ നിന്ന് ആധാറിനെ ഒഴിവാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്. ഇനി മുതല്‍ ജനനത്തീയതി തെളിയിക്കാനുള്ള രേഖയായി ഇപിഎഫ്ഒ ആധാര്‍ സ്വീകരിക്കില്ല. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപിഎഫ്ഒയുടെ നടപടി. യുഐഡിഎഐ ജനനത്തീയതിയുടെ തെളിവായി ഉപയോഗിക്കുന്ന രേഖകളുടെ പട്ടികയില്‍ നിന്ന് ആധാര്‍ നീക്കം ചെയ്തിട്ടുണ്ട്.
രാജ്യത്തെ പൗരന്റെ പ്രധാന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. തിരിച്ചറിയല്‍ രേഖയായും വിലാസം കാണിക്കാനുമെല്ലാം ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം എന്നാല്‍ ജനനത്തീയതി കാണിക്കുന്നതിനുള്ള തെളിവായി ആധാര്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ടി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്കുന്ന 12 അക്ക വ്യക്തിഗത തിരിച്ചറിയല്‍ നമ്പറാണ് ആധാര്‍.
ഇപിഎഫ് അക്കൗണ്ടിലെ ജനനത്തീയതി മാറ്റാന്‍ ആവശ്യമായ രേഖകള്‍
* ജനന മരണ രജിസ്ട്രാര്‍ നല്കുന്ന ജനന സര്‍ട്ടിഫിക്കറ്റ്
* അംഗീകൃത സര്‍ക്കാര്‍ ബോര്‍ഡ് അല്ലെങ്കില്‍ യൂണിവേഴ്സിറ്റി നല്കുന്ന മാര്‍ക്ക് ഷീറ്റ്
* സ്കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ്
* സ്കൂള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി)/എസ്എസ്സി സര്‍ട്ടിഫിക്കറ്റ് പേരും ജനനത്തീയതിയും അടങ്ങിയിരിക്കുന്നു
* കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവന രേഖയെ അടിസ്ഥാനമാക്കിയുള്ള സര്‍ട്ടിഫിക്കറ്റ്
* വൈദ്യപരിശോധനയ്ക്ക് ശേഷം സിവില്‍ സര്ജന് നല്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്
* പാസ്പോര്‍ട്ട്
* പാന്‍ കാര്‍ഡ്
* കേന്ദ്ര/സംസ്ഥാന പെന്ഷന് പേയ്മെന്റ് ഓര്‍ഡര്‍