Sunday, November 24, 2024

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; 15 വര്‍ഷം കൂടുമ്പോള്‍ വേണ്ടിവരുന്നത് 10,000 കോടി രൂപയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കുകയാണെങ്കില്‍ 15 വര്‍ഷം കൂടുമ്പോള്‍ പുതിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാന്‍ 10,000 കോടി രൂപ വേണ്ടിവരുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്തുകയാണെങ്കില്‍ ഒരു സെറ്റ് ഇവിഎം മൂന്നു തിരഞ്ഞെടുപ്പുകള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയുള്ളൂവെന്നും കേന്ദ്രത്തിന് അയച്ച കത്തില്‍ കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ഓരോ പോളിങ് സ്റ്റേഷനിലും ലോക്‌സഭാ സീറ്റിനും നിയമസഭാ സീറ്റിനും ആയി രണ്ട് സെറ്റ് ഇവിഎം വീതം വേണ്ടിവരും. ഒരു ഇവിഎമ്മിന് ഒരു ബാലറ്റ് യൂണിറ്റ്, ഒരു കണ്‍ട്രോള്‍ യൂണിറ്റ്, ഒരു വിവിപാറ്റ് എന്നിവയും വേണ്ടിവരും. കേടായ യൂണിറ്റുകള്‍ക്കു പകരം നിശ്ചിത ശതമാനം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് മെഷീനുകള്‍ തുടങ്ങിയവ റിസര്‍വായി സൂക്ഷിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുകയാണെങ്കില്‍ 46,75,100 ബാലറ്റ് യൂണിറ്റുകളും 33,63,300 കണ്‍ട്രോള്‍ യൂണിറ്റുകളും 36,62,600 വിവിപാറ്റുകളും വേണ്ടിവരുമെന്നും കമ്മിഷന്‍ അറിയിച്ചു. അതുകൊണ്ടു തന്നെ 2029 ല്‍ മാത്രമേ ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയുകയുള്ളൂ എന്നും ഇതിന്റെ വെല്ലുവിളികള്‍ കണക്കിലെടുത്ത് കമ്മീഷന്‍ വ്യക്തമാക്കി.

 

Latest News