Monday, November 25, 2024

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിലും ലേണേഴ്സ് പരീക്ഷയിലും മാറ്റം വരുന്നു

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിലും ലേണേഴ്സ് പരീക്ഷയിലും മാറ്റം വരും. പരിഷ്‌ക്കാരങ്ങള്‍ നിര്‍ദേശിക്കാന്‍ 10 അംഗ കമ്മിറ്റിയെ നിയോഗിച്ചു. സീനിയര്‍ ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറാണ് സമിതിയുടെ അധ്യക്ഷന്‍. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഡ്രൈവിങ് ടെസ്റ്റും ലേണേഴ്സ് ടെസ്റ്റും പരിഷ്‌കരിക്കുന്നത്. താരതമ്യേന എളുപ്പമാണ് നിലവില്‍ ഡ്രൈവിങ് ടെസ്റ്റ് എന്നതും അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം ഡ്രൈവിങില്‍ മികവില്ലാത്തതുമാണെന്ന നിഗമനത്തിലാണ് മന്ത്രി പരിഷ്‌കാരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

 

Latest News