കടുത്ത ശൈത്യം നേരിടുന്ന അമേരിക്കയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കിടെ 92 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.
ടെന്നസിയില്‍ 25ഉം ഒറേഗോണില്‍ 16ഉം പേരാണു മരിച്ചത്. മിസിസിപ്പി, ഇല്ലിനോയ്, പെന്‍സില്‍വേനിയ, വാഷിംഗ്ടണ്‍, കെന്റക്കി, ന്യൂയോര്‍ക്ക്, ന്യൂ ജഴ്സി സംസ്ഥാനങ്ങളിലും മരണങ്ങളുണ്ടായി. സിയാറ്റിലില്‍ നാലു ഭവനരഹിതര്‍ മരിച്ചു.
രാജ്യത്തെമ്പാടുമായി പതിനായിരങ്ങള്‍ക്കു വൈദ്യുതി നിലച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ടെന്നസിയില്‍ കുടിവെള്ള ശൃംഖലയ്ക്കു കാര്യമായ കേടുപാടുകളുണ്ടായി. റസ്റ്ററന്റുകളിലും ബാറുകളിലും കുപ്പിവെള്ളമാണ് ഉപയോഗിക്കുന്നത്.