Tuesday, November 26, 2024

രാജ്യത്തുടനീളമുള്ള ഒരു കോടി വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി

രാജ്യത്തുടനീളമുള്ള ഒരു കോടി വീടുകളില്‍ കേന്ദ്രം സോളാര്‍ പാനല്‍ സ്ഥാപിക്കും. സര്‍ക്കാരിന്റെ ‘പ്രധാനമന്ത്രി സൂര്യോദയ യോജന’യുടെ(Pradhanmantri Suryodaya Yojana) ഭാഗമായാണ് പദ്ധതി. അടുത്തിടെ ഇത് സംബന്ധിച്ച ഒരു യോഗത്തില്‍ മോദി അധ്യക്ഷത വഹിച്ചിരുന്നു. വീടുകളില്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന സോളാര്‍ പാനലുകള്‍ അവലോകനം ചെയ്യുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം എക്‌സില്‍ പങ്കിട്ടിരുന്നു.

‘ഒരു കോടി വീടുകളില്‍ സോളാര്‍ റൂഫ്‌ടോപ്പ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സര്‍ക്കാര്‍ ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ ആരംഭിക്കുമെന്നതാണ് അയോധ്യയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഞാന്‍ എടുത്ത ആദ്യ തീരുമാനം. ഈ നടപടി പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബില്‍ കുറയ്ക്കുക മാത്രമല്ല, ഊര്‍ജ മേഖലയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യും,’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മഹാഭിഷേക ചടങ്ങില്‍ പ്രധാനമന്ത്രി മുഖ്യാതിഥിയായെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്.

 

Latest News