Thursday, May 15, 2025

തളിപ്പറമ്പില്‍ ബസിടിച്ച് സന്യാസിനി മരിച്ചു

തളിപ്പറമ്പ് പൂവത്ത് പള്ളിയിലേക്ക് പോവുകയായിരുന്ന സന്യാസിനി ബസിടിച്ച് മരിച്ചു. പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ സുപ്പീരിയര്‍ സിസ്റ്റര്‍ സൗമ്യ(55) ആണ് മരിച്ചത്.

റോഡ് മുറിച്ചു കടക്കുന്നതിനിടെ ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറര മണിക്ക് മറ്റൊരു സിസ്റ്ററോടൊപ്പം കോണ്‍വെന്റിന് സമീപമുള്ള ലിറ്റില്‍ ഫ്ളവര്‍ പള്ളിയിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവം. ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Latest News