റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്താകെ 1,132 പേരാണ് മെഡലുകള്‍ക്ക് അര്‍ഹരായത്. രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിന് 2 പേര്‍ക്കും സ്തുത്യര്‍ഹ സേവനത്തിന് 11 പേര്‍ക്കുമാണ് ലഭിച്ചിരിക്കുന്നത്.
എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗ്രവാള്‍ എന്നിവരാണ് വിശിഷ്ട സേവനത്തിന് മെഡല്‍ നേടിയിരിക്കുന്നത്. ഐജി എ അക്ബര്‍, എസ്പിമാരായ ആര്‍ഡി അജിത്, വി സുനില്‍കുമാര്‍, എസിപി ഷീന്‍ തറയില്‍, ഡിവൈഎസ്പി സുനില്‍കുമാര്‍ സികെ, എഎസ്പി വി സുഗതന്, ഡിവൈഎസ്പി സലീഷ് എന്‍എസ്, രാധാകൃഷ്ണപിള്ള എകെ, എഎസ്ഐ ബി സുരനേദ്രന്‍, ഇന്‍സ്പെക്ടര്‍ ജ്യോതീന്ദ്രകുമാര്‍ പി. എഎസ്ഐ മിനി കെ. എന്നിവരാണ് 11 ഉദ്യോഗസ്ഥര്‍.
അഗ്നിശമന സേന വിഭാഗത്തില്‍ സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്ന് 4 മെഡലും ലഭിച്ചു. ജിജി എന്‍, പി പ്രമോദ്, അനില്‍കുമാര്‍ എസ്., അനില്‍ പി മണി എന്നിവര്‍ക്കാണ് മെഡല്‍. അഗ്നിശമന സേന വിഭാഗത്തില്‍ നിന്ന് വിശിഷ്ട സേവനത്തിന് എഫ് വിജയകുമാറിനും മെഡല്‍ ലഭിച്ചു.