ഇന്ത്യയില്‍നിന്ന് 10,000 നിര്‍മാണത്തൊഴിലാളികള്‍ ഉടന്‍ ഇസ്രയേലിലെത്തും. ആഴ്ചയില്‍ 700 മുതല്‍ 1000 പേരടങ്ങുന്ന ബാച്ചുകളായിട്ടാണ് ഇന്ത്യക്കാര്‍ ഇസ്രയേലിലെത്തുക. ആദ്യബാച്ച് അടുത്തയാഴ്ച പുറപ്പെടും.
ഇസ്രയേല്‍ ബില്‍ഡേഴ്സ് അസോസിയേഷന്(ഐബിഎ) ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തെത്തുടര്‍ന്ന് ഇസ്രയേലില്‍ കടുത്ത തൊഴിലാളിക്ഷാമമാണ്.
പലസ്തീനിയന്‍ തൊഴിലാളികള്‍ക്ക് ഇസ്രയേല്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. യുദ്ധത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ ഇസ്രയേല്‍ വിട്ടിരുന്നു.